വാവുബലിക്കടവ് ഉദ്ഘാടനം ചെയ്തു
Posted on: 22 Aug 2015
പോത്തന്‍കോട്: നന്നാട്ടുകാവ് പുളിമാത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ വാവുബലിക്കടവ് പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ബലിക്കടവ് നിര്‍മ്മാണത്തിന്റെ തുക ലഭിച്ചത്. ചടങ്ങില്‍ മധുസൂദനന് നായര്‍ അധ്യക്ഷനായി. ജഗന്നാഥപിള്ള, രവീന്ദ്രന് നായര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.