പൊതുജനം ഗ്രന്ഥശാല രജതജൂബിലി
Posted on: 22 Aug 2015
വെള്ളറട: വണ്ടിത്തടം പൊതുജനം ഗ്രന്ഥശാലയുടെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷം തുടങ്ങി. സഹകരണ ഓംബുഡ്സ്മാന് അഡ്വ. എ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ഗോപകുമാര്‍ അധ്യക്ഷനായി. അക്ഷരജ്വാല തെളിയിക്കലും ജൂബിലി വൃക്ഷത്തൈ വിതരണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രാജ്മോഹന്‍ നിര്‍വഹിച്ചു.