എക്കോ വാര്‍ഷികം
Posted on: 22 Aug 2015
ആറ്റിങ്ങല്‍: എംപ്ലോയീസ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് വാര്‍ഷികവും ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച നേതാക്കള്‍ക്ക് സ്വീകരണയോഗവും സെറ്റോ ചെയര്മാന് എന്‍.രവികുമാര്‍ ഉദ്ഘാടനം ചെയ്തു. വി.സദാശിവന്‍പിള്ള ആധ്യക്ഷ്യം വഹിച്ചു. കെ.ജയപാല്‍, സുരേഷ് തെങ്ങുംകോട്, കെ.വിക്രമന്‍നായര്‍, എം.എ.സത്താര്‍, എസ്.പ്രേമചന്ദ്രന്, മുഹമ്മദ്ഷാഫി എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികളായി വി.സദാശിവന്‍പിള്ള ( പ്രസിഡന്റ്), കെ.അജന്തന്‍നായര്‍( വര്‍ക്കിങ് പ്രസിഡന്റ്), കെ.സുധാകരന് നായര്‍, ആര്.മുരളീധരന് നായര്‍( വൈസ് പ്രസിഡന്റ്), കെ.ജയപാല്‍( ജനറല്‍ സെക്രട്ടറി), കെ.വേണു, പി.വി.ബാബു, എന്‍.സാബു( സെക്രട്ടറി) പി.ഡി.കൃഷ്ണന്‍കുട്ടി നായര്‍( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.