ആലംകോട് സ്കൂളില്‍ നാടന്‍ പലഹാരങള്‍
Posted on: 22 Aug 2015
കല്ലമ്പലം: ആലംകോട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ്സിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ നാടന്‍ പാലഹാരങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ വീടുകളില്‍ അധികം പാചകം ചെയ്യാന്‍ തയ്യാറാകാത്ത നാടന്‍ പലഹാരങ്ങളാണ് കുട്ടികള്‍ അമ്മമാരുടെ സഹായത്തോെട തയ്യാറാക്കിയത്. ഇത്തരത്തില്‍ തയ്യാറാക്കിയ പലഹാരങ്ങള്‍ അവര്‍ സഹപാഠികളും അധ്യാപകരുമായി പങ്ക് വെച്ചു. ഉപ്പേരി, പക്കാവട, മധുര സേവ, മുറുക്ക് തുടങ്ങി പത്തോളം നാടന്‍ പലഹാരങ്ങളാണ് കുട്ടികള്‍ തയ്യാറാക്കിയത്. ഓണ പലഹാരങ്ങളുടെ മണവും മധുരവും അത്തം നാളിലാണ് കുട്ടികള്‍ പങ്ക് വെച്ചത്. അധ്യാപകരായ സുരേഷ് ജീന, ബിന്ദു, റീജ, ഗീത, സുജിത്, പി.ടി.എ. വൈസ് പ്രസിഡന്റ് റഹിം എന്നിവര്‍ നേതൃത്വം നല്കി.