വിഴിഞ്ഞം: പട്ടികജാതിക്കാരെയും പുനരധിവസിപ്പിക്കണം
Posted on: 22 Aug 2015
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം സംബന്ധിച്ച് മത്സ്യത്തൊഴിലാളികളെപ്പോലെതന്നെ പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാറും തുറമുഖ നിര്‍മാണ കമ്പനിയും അടിയന്തര പരിഹാരം കാണണമെന്ന് എസ്.സി./എസ്.ടി. സര്‍വീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ദരിദ്രവിഭാഗങ്ങളായ പട്ടികജാതി വിഭാഗങ്ങളുടെ പുനരധിവാസം തുറമുഖ നിര്‍മാണ കമ്പനി നടത്തണമെന്നും പ്രദേശവാസികളായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് തുറമുഖത്തില്‍ ജോലി നല്‍കണമെന്നും സംസ്ഥാന പ്രസിഡന്റ് എ.പി.കക്കാട് ആവശ്യപ്പെട്ടു.
സംസ്ഥാനകമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് എ.പി.കക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.ജയപ്രാദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കോവളം എം.രാജന്, എ.ബാബുരാജ്, സംസ്ഥാന ട്രഷറര്‍ പി.എസ്.ശകുന്തള, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വിഴിഞ്ഞം രവി, പുല്ലുവിള രാജന് എന്നിവര്‍ പ്രസംഗിച്ചു.