ക്ഷേത്ര മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
Posted on: 22 Aug 2015
പാറശ്ശാല: അതിര്‍ത്തി കേന്ദ്രീകരിച്ച് ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയ്ക്കോട് കുമ്പള്ളിക്കോണം വടക്കേക്കര പുത്തന്‍വീട്ടില്‍ തോലടി രാജു എന്ന് വിളിക്കുന്ന രാജുവാണ് (51) അറസ്റ്റിലായത്.
ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, നിലവിളക്കുകള്‍ തുടങ്ങിയവ മോഷണം നടത്തിയശേഷം ഏജന്റുകള്‍ വഴി വില്‍ക്കുകയാണ് രാജുവിന്റെ പതിവെന്ന് പോലീസ് പറയുന്നു.
രണ്ട് മാസം മുമ്പ് ജയില്‍മോചിതനായ രാജു കാരോട് കീഴ്ശ്ശേരിമഠം ദേവീക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് കാണിക്കവഞ്ചി, നിലവിളക്കുകള്‍ തുടങ്ങിയവ മോഷണം നടത്തി.
അയ്യന്‍കുഴി ശാസ്താക്ഷേത്രം, വട്ടവിള പുല്ലൂര്കുളങ്ങര ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് മോഷണം നടത്തിയതായി ചോദ്യംചെയ്യലില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍, എസ്.ഐ.മാരായ കണ്ണന്, ഡി.ബിജുകുമാര്‍, എ.എസ്.ഐ.മാരായ അനില്‍കുമാര്‍, ഉണ്ണികൃഷ്ണന് എന്നിവരാണ് പ്രതിയെ പിടികൂടിയത്.