കളരിപ്പണിക്കര്‍ ഗണകകണിശ വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു

Posted on: 22 Aug 2015



തിരുവനന്തപുരം: കളരിപ്പണിക്കര്‍ ഗണകകണിശ സഭയുടെ 20-ാമത് വാര്‍ഷികം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു. ദേശീയ പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ പതാക ഉയര്‍ത്തി. കെ.ജി.കെ.എസ്. സര്‍ക്കാറിന് സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞിട്ടുള്ള ആവശ്യങ്ങളില്‍ ഒന്നുംതന്നെ അനുവദിച്ചുകിട്ടാത്തതിനാല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
സ്വാതന്ത്ര്യത്തിന്റെ 69-ാം വാര്‍ഷിക ആഘോഷവേളയിലും പിന്നാക്കവിഭാഗങ്ങളെ ഇന്നും അവഗണിക്കുകയാണെന്ന് യോഗം വിലയിരുത്തി. സമാനചിന്താഗതിയുള്ള മറ്റ് പിന്നാക്ക സമുദായ സംഘടനകളുമായി സഹകരിച്ച് രാഷ്ട്രീയ ശക്തിയായി മാറണമെന്നും വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരായ പിന്നാക്കസമുദായ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമായി യോജിച്ച് മത്സരിക്കുവാനും തീരുമാനിച്ചു.
പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യന്‍ മാസ്റ്റര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.ജി.പ്രഭാകരന്‍, വൈസ് പ്രസിഡന്റുമാരായ മുത്തൂര്‍ ദേവിദാസ്, സി.കെ.സതീഷ്‌കുമാര്‍, പെരിങ്കടവിള വിജയകുമാര്‍, ഇരുമ്പനം ശിവരാമന്‍, കെ.ഹരിക്കുട്ടന്‍, രത്‌നം ശിവരാമന്‍, മുട്ടട രാജീവ്, പി.ആര്‍.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram