പത്തനാപുരം സൗഹൃദവേദിയുടെ ഓണാഘോഷവും കുടുംബസംഗമവും
Posted on: 22 Aug 2015
തിരുവനന്തപുരം: പത്തനാപുരം സൗഹൃദവേദിയുടെ ഓണാഘോഷവും കുടുംബസംഗമവും സപ്തംബര്‍ 6ന് ഞായറാഴ്ച രാവിലെ പത്തിന് അധ്യാപകഭവനില്‍ കവി ഏഴാച്ചേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. പി.എന്‍.ഗംഗാധരന് നായര്‍ അധ്യക്ഷത വഹിക്കും. കുടുംബസംഗമത്തില്‍ സുകുമാര്‍ ഹാസ്യ വിരുന്നൊരുക്കും. പത്തനാപുരം/പുനലൂര്‍ താലൂക്കില്‍ ജനിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയവരുടെ കൂട്ടായ്മയാണ് പത്തനാപുരം സൗഹൃദവേദി.