'ഇ-പ്രൊഫി'നു തുടക്കമായി

Posted on: 22 Aug 2015



തിരുവനന്തപുരം: ഇംഗ്ലീഷ് ബിരുദധാരികളുടെ ആദ്യ സംഘടനയായ 'ഇ-പ്രൊഫ്' പ്രവര്‍ത്തനമാരംഭിച്ചു. അസാപ് കരിക്കുലം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജമീലാ ബീഗം 'ഇ-പ്രൊഫ്' ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ഇ-പ്രൊഫിന്റെ സാരഥിയായ ഡോ. കല്യാണി വല്ലത്ത് എഡിറ്റ് ചെയ്ത ഇംഗ്ലീഷ് സാഹിത്യ വിജ്ഞാനകോശം കവി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഡോ. ജാന്‍സി ജെയിംസ്, ഡോ. വി.രാജകൃഷ്ണന്‍, ഡോ. മീന ടി. പിള്ള, ഡോ. കല്യാണി വല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram