തിരുവോണദിവസം ഉപവസിക്കും

Posted on: 22 Aug 2015



തിരുവനന്തപുരം: ചാരായത്തൊഴിലാളികള്‍ തിരുവോണ ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ട ഉപവാസ സമരം നടത്തും. 19 വര്‍ഷം തികയുമ്പോഴും ചാരായത്തൊഴിലാളികളുടെ പുനരധിവാസം മാറി മാറി വന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടില്ല. ഇതിന് പരിഹാരം കാണാനാണ് തിരുവോണനാളില്‍ ഉപവാസ സമരം നടത്തുന്നത്. ഉപവാസ സമരം ജനതാദള്‍ (യു) പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ ചാരുപാറ രവി ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram