ശുചീന്ദ്രം ഉത്സവത്തിന് ഇന്ന് കൊടിയേറും

Posted on: 22 Aug 2015



നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ ചിങ്ങമാസത്തെ ഉത്സവത്തിന് ശനിയാഴ്ച കൊടിയേറും. തിരുവേങ്കട പെരുമാള്‍ ക്ഷേത്രത്തിന് മുന്നിലെ കൊടിമരത്തില്‍ ദേവസ്വം തന്ത്രി മാത്തൂര്‍മഠം ശങ്കരനാരായണരു രാവിലെ 7.30ന് കൊടിയേറ്റും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും പ്രത്യേക പൂജകളും അഭിഷേകവും നടക്കും. 30ന് വൈകീട്ട്് 4ന് വിശേഷ എഴുന്നള്ളത്ത് നടക്കും. 31ന് രാവിലെ 10ന് ആറാട്ട്.

More Citizen News - Thiruvananthapuram