പരാതിക്കാരുെമാന്നിച്ച് മനുഷ്യാവകാശ കമ്മിഷനില്‍ ഓണാഘോഷം
Posted on: 22 Aug 2015
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ജീവനക്കാര്‍ കേസിനെത്തുന്ന പരാതിക്കാര്‍ക്കൊപ്പം ഓണമാഘോഷിച്ചു. കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം നിര്‍വഹിച്ചു. കമ്മിഷന് അംഗം കെ.മോഹന്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അത്തപ്പൂക്കളമിട്ടും ഓണസദ്യ നടത്തിയുമാണ് ഓണമാഘോഷിച്ചത്.
കമ്മിഷനില്‍ ഫിനാന്‍സ് ഓഫീസറായിരുന്ന സാംസണ് ജോണിന് ചടങ്ങില്‍ യാത്രയയപ്പ് നല്കി.
കമ്മിഷന് സെക്രട്ടറി എസ്.ഗിരിജാദേവി, മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്ത്, രജിസ്ട്രാര്‍ ജി.ജ്യോതിചൂഡന്‍, പോലീസ് സൂപ്രണ്ട് എ.ജെ.തോമസ്കുട്ടി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.ജി.പ്രദീപ് കുമാര്‍, സി.െഎ. ജെ.ടി.അനീഷ്ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.