ഗൗരിയമ്മയ്‌ക്കൊപ്പം നിന്നവര്‍ തിരികെ ജെ.എസ്.എസ്സിലേക്ക്‌

Posted on: 22 Aug 2015



തിരുവനന്തപുരം: ജെ.എസ്.എസ്. ഗൗരിയമ്മ പക്ഷത്തിനൊപ്പം നിന്നിരുന്ന ജില്ലാക്കമ്മിറ്റി അംഗങ്ങള്‍ മാതൃസംഘടനയിലേക്ക് തിരികെവരാന്‍ തീരുമാനിച്ചതായി സംസ്ഥാനകമ്മിറ്റി അംഗം ശശീന്ദ്രബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലാക്കമ്മിറ്റി അംഗങ്ങളായ സുദര്‍ശനന്‍, വട്ടിയൂര്‍ക്കാവ് ഷാജിന്‍, കല്ലറ വിമലന്‍, പേരൂര്‍ക്കട രാജന്‍, വത്സല, രാജീവ്, എന്നിവരാണ് ഗൗരിയമ്മ വിഭാഗത്തില്‍ നിന്ന് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാന്‍ തീരുമാനിച്ചത്. സി.പി.എമ്മിലേക്കുള്ള പ്രവേശനം നടക്കാത്ത സാഹചര്യത്തില്‍ ഗൗരിയമ്മയ്‌ക്കൊപ്പമുള്ള ജെ.എസ്.എസ്. നേതാക്കള്‍ തിരികെ മാതൃസംഘടനയിലേക്ക് എത്തണമെന്ന് ശശീന്ദ്രബാബു അഭ്യര്‍ത്ഥിച്ചു. ജില്ലാ സെക്രട്ടറി നാഷിദും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram