വൈകുണ്ഠദര്‍ശനം ഇന്നുമുതല്‍
Posted on: 22 Aug 2015
തിരുവനന്തപുരം: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം വലിയശാല കേന്ദ്രത്തിന്റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കിള്ളിപ്പാലം നര്‍മദേശ്വര ശിവക്ഷേത്രത്തില്‍ വൈകുണ്ഠദര്‍ശനം സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് വലിയശാല കാന്തള്ളൂര്‍ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള ഉദ്ഘാടനം നിര്‍വഹിക്കും. 26 വരെ വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് ദര്‍ശന സമയം. കലിയുഗ ദര്‍ശനം, ചൈതന്യ ദേവതാദര്‍ശനം, ധ്യാനം, രാജയോഗപ്രദര്ശിനി എന്നിവയുണ്ടാകുമെന്ന് പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം അധികൃതര്‍ അറിയിച്ചു.