ടാക്കോ ഓണമാഘോഷിച്ചു

Posted on: 22 Aug 2015



തിരുവനന്തപുരം: സര്‍ക്കാര്‍ അഭിഭാഷകര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. ആദ്യമായാണ് ജില്ലയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ പ്രത്യേകമായി ഓണം ആഘോഷിക്കുന്നത്. ഓണാഘോഷത്തില്‍ ജില്ലാ ജഡ്ജി പി.ഷെര്‍സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ന്യായാധിപന്‍മാര്‍ പങ്കെടുത്തു. നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് എന്നിവരും പങ്കെടുത്തു.

More Citizen News - Thiruvananthapuram