വടംവലി മത്സരത്തില്‍ തിരുവനന്തപുരം ജേതാക്കള്‍
Posted on: 22 Aug 2015
തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ വടംവലി മത്സരത്തില്‍ തിരുവനന്തപുരം ജേതാക്കളായി. നാലു കളിക്കാര്‍ ദേശീയവടംവലി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് യോഗ്യത നേടി. സപ്തംബര്‍ 3, 4 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ വടംവലി മത്സരത്തില്‍ തിരുവനന്തപുരം ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികള്‍ക്ക് കന്യാകുളങ്ങരയിലും പെണ്‍കുട്ടികള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ആഗസ്ത് 21ന് വൈകീട്ട് 3.30 മുതല്‍ കോച്ചിങ് ക്യാമ്പ് നടക്കും.