സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവരെ അനുമോദിച്ചു
Posted on: 21 Aug 2015
തിരുവനന്തപുരം: കേശവദാസപുരം എന്‍.എസ്.എസ്. സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവരെ അനുമോദിച്ചു. ചടങ്ങില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യാതിഥിയായിരുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയികളായ ഡോ. രേണുരാജ്, ആശാ അജിത്ത്, കമല്‍ കിഷോര്‍, സാജു വാഹിദ്, ശ്രീവിശാഖ് ആര്.കെ. എന്നിവര്‍ക്ക് മന്ത്രി അക്കാദമിയുടെ ഉപഹാരങ്ങള്‍ നല്കി.
ചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍, അക്കാദമി ഡയറക്ടര്‍ ടി.പി.ശ്രീനിവാസന്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എന്‍.മുരളീധരന് പിള്ള, അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ എം.ഗോപിനാഥകുറുപ്പ് എന്നിവര്‍ സംബന്ധിച്ചു.