കാട്ടാക്കട-തിരുവനന്തപുരം റോഡ്: സി.പി.എം. ധര്‍ണ 22ന്

Posted on: 21 Aug 2015



കാട്ടാക്കട: കാട്ടാക്കട-തിരുവനന്തപുരം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് 22ന് ആറ് കേന്ദ്രങ്ങളില്‍ സി.പി.എം. ബഹുജന ധര്‍ണ നടത്തുന്നു.
അറ്റകുറ്റപ്പണിപ്പോലും നടക്കാത്ത റോഡ് കുഴി നിറഞ്ഞ് യാത്രക്കാരുടെ നടുവൊടിച്ചിട്ടും അനങ്ങാത്ത ജനപ്രതിനിധികളുടെ കണ്ണുതുറപ്പിക്കാനാണ് സമരമെന്ന് സി.പി.എം. കാട്ടാക്കട ഏരിയാ സെക്രട്ടറി ഐ.ബി.സതീഷ് വിളപ്പില്‍, ഏരിയാ സെക്രട്ടറി പുത്തന്‍കട വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പേയാട്, തച്ചോട്ടുകാവ്, മലയിന്‍കീഴ്, അന്തിയൂര്‍കോണം, കിള്ളി, കാട്ടാക്കട എന്നിവിടങ്ങളിലാണ് ധര്‍ണ.

More Citizen News - Thiruvananthapuram