കെ.എസ്.ആര്.ടി.സി. ബസ്സിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു
Posted on: 21 Aug 2015
വെമ്പായം: കെ.എസ്.ആര്.ടി.സി. ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് ബൈക്കിലെത്തിയ സംഘം എറിഞ്ഞ് പൊട്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വെമ്പായം ജങ്ഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ഗുരുവായുര്ക്ക് പോയ സൂപ്പര്‍ ഫാസ്റ്റിന്റെ ചില്ലുകളാണ് എതിരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എറിഞ്ഞ് പൊട്ടിച്ചത്. തുടര്‍ന്ന് ബസ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റിവിട്ടു. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.