കാറുകള്‍ കൂട്ടിയിടിച്ച് എ.എസ്.ഐ.ക്ക് പരിക്ക്
Posted on: 21 Aug 2015
മംഗലപുരം: കാറുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എ.എസ്.ഐ.ക്ക് പരിക്കേറ്റു. മംഗലപുരം സ്റ്റേഷനിലെ മോഹനചന്ദ്രന് നായര്‍ക്കാണ് പരിക്കേറ്റത്. കുറക്കോട് ജങ്ഷനിലായിരുന്നു സംഭവം. അമിതവേഗതയില്‍ വന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിനു പുറകേ വരികയായിരുന്ന എ.എസ്.ഐ.യുടെ ബൈക്കും അപകടത്തില്‍പ്പെടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ എ.എസ്.ഐ.യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.