മാതൃഭൂമി-കല്യാണ്‍ഫാബ്രിക്‌സ് മധുരം മലയാളം കല്ലൂര്‍ ഗവ. യു.പി.എസ്സില്‍

Posted on: 21 Aug 2015



ആറ്റിങ്ങല്‍: മാതൃഭൂമി-കല്യാണ്‍ഫാബ്രിക്‌സ് മധുരം മലയാളം പദ്ധതി കല്ലൂര്‍ ഗവ. യു.പി.എസ്സില്‍ തുടങ്ങി. കണിയാപുരത്ത് പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ഫാബ്രിക്‌സാണ് സ്‌കൂളിലേക്കാവശ്യമായ പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍, കല്യാണ്‍ ഫാബ്രിക്‌സ് ഉടമ കെ.നിസാര്‍ വിദ്യാര്‍ഥിപ്രതിനിധിക്ക് മാതൃഭൂമി പത്രം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് കോ- ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം ജയകുമാര്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് നസീര്‍ ജെ. തോന്നയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയര്‍മാന്‍ എസ്.ഉദയകുമാര്‍, മാഹീന്‍കണ്ണ്, മാതൃഭൂമി പ്രതിനിധികളായ വി.ബിജു, ബി.അനീഷ്, എം.ആര്‍.ഹൃദയനാഥ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram