കഞ്ചാവ് വില്പനക്കാരന്‍ അറസ്റ്റില്‍

Posted on: 21 Aug 2015



വര്‍ക്കല: വര്‍ക്കല കേന്ദ്രീകരിച്ച് സ്ഥിരമായി കഞ്ചാവ് വില്പന നടത്തിവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല രാമന്തള്ളി നിഷാനാ മന്‍സിലില്‍ ഷിജി(38)യാണ് പിടിയിലായത്. 70 പൊതി കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കഞ്ചാവ് വില്പന നടത്തിയതിന് ഇയാള്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍ നായരുടെ നിര്‍ദേശാനുസരണം വര്‍ക്കല സി.ഐ. ബി.വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജെ.എസ്.പ്രവീണ്‍, സി.പി.ഒ.മാരായ ഷാജി, ഉത്തരേന്ദ്രനാഥ്, ബിജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram