കെ.യു.ഡബ്ല്യു.ജെ.: സി.റഹീം പ്രസിഡന്റ്; ബി.എസ്.പ്രസന്നന് സെക്രട്ടറി
Posted on: 21 Aug 2015
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി സി.റഹീമും (മലയാളം ന്യൂസ്) സെക്രട്ടറിയായി ബി.എസ്.പ്രസന്നനും (മംഗളം) തിരഞ്ഞെടുക്കപ്പെട്ടു. പി.ആര്.പ്രവീണ്‍ (ടി.വി. ന്യൂ), കെ.എന്‍.സാനു (പ്രഭാത വാര്‍ത്ത) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്റ് സെക്രട്ടറിമാരായി റിങ്കുരാജ് മട്ടാഞ്ചേരിയില്‍ (മലയാള മനോരമ), എസ്.കെ.ജോയി (ജയ്ഹിന്ദ്) എന്നിവരും ട്രഷററായി പി.ശ്രീകുമാറും (ജന്മഭൂമി) തിരഞ്ഞെടുക്കപ്പെട്ടു. എ.അനീഷ് (വീക്ഷണം), എസ്.നിസാര്‍ (തേജസ്), എസ്.ശ്രീകല (കൈരളി), രവീന്ദ്രനാഥന്‍ നായര്‍ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്), തോമസ് വര്ഗീക് (ദീപിക), വിജേഷ് ചൂടല്‍ (ദേശാഭിമാനി) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.