ചാക്കില്‍ക്കെട്ടി കടലില്‍ തള്ളിയ മൃതദേഹം തിരിച്ചറിഞ്ഞു
Posted on: 21 Aug 2015
പൂവാര്‍: ചാക്കിനുള്ളില്‍ കൊല്ലപ്പെട്ട
നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
സംഭവത്തില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിക്കും
മറ്റൊരാള്‍ക്കും പങ്കെന്ന് സൂചനയുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള
അന്വേഷണം ഊര്‍ജിതമാക്കി. വിഴിഞ്ഞം മുക്കോല
നെല്ലിക്കുന്ന് ഇലഞ്ഞിവിളാകം വീട്ടില്‍ ഷാജി(34)യുടെ
മൃതദേഹമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയോടെ
പുല്ലുവിള കടല്‍ത്തീരത്ത് അടിഞ്ഞത്. സംഭവത്തില്‍
ഷാജിയുടെ സഹോദരനെ േപാലീസ്
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ
തെളിവെടുപ്പിന് െഫാറന്‍സിക് വിഭാഗം ഇന്ന്
സംഭവസ്ഥലത്തെത്തും. രക്തക്കറകളോടുകൂടിയ ചാക്കില്‍ തീരത്തുകണ്ട
അജ്ഞാതവസ്തുവിനെക്കുറിച്ച്
മത്സ്യത്തൊഴിലാളികളാണ് ആദ്യം േപാലീസിനെ
വിവരമറിയിച്ചത്. തുടര്‍ന്ന് കാഞ്ഞിരംകുളം പോലീസ്
സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളില്‍
മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ചാക്കില്‍
തലതിരിച്ച് കയറ്റിയ നിലയിലായിരുന്നു മൃതദേഹം.
അന്നുതന്നെ സംഭവം കൊലപാതകമെന്ന് േപാലീസ്
സ്ഥിരീകരിച്ചിരുന്നെങ്കിലും കൊലചെയ്യപ്പെട്ട ആളെ
തിരിച്ചറിയാന്‍ സാധിക്കാത്തത് കേസന്വേഷനത്തെ
ബാധിച്ചിരുന്നു. ഒരാഴ്ചയായി മകനെ
കാണ്മാനില്ലെന്ന് പരാതിപ്പെടാന്‍ അച്ഛന് രത്നസ്വാമി
കാഞ്ഞിരംകുളം സ്റ്റേഷനില്‍ എത്തിയതോടെയാണ്
സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പുല്ലുവിളയില്‍
അജ്ഞാത മൃതദേഹം അടിഞ്ഞ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടെന്നും അത് തന്റെ മകനാണോയെന്ന്
സംശയമുള്ളതായും രത്നസ്വമി േപാലീസിനോട്
പറഞ്ഞു. തുടര്‍ന്ന് േപാലീസ് അറിയിച്ചതനുസരിച്ച്
ബന്ധുകള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍
എത്തി മൃതദേഹം ഷാജിയുേടതാണെന്ന്
തിരിച്ചറിഞ്ഞു. മരിച്ച ഷാജി അവിവാഹിതനാണ്.
മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം
ഇന്ന് ബന്ധുകള്‍ക്ക് വിട്ടുകൊടുക്കുമെന്ന്
കാഞ്ഞിരംകുളം േപാലീസ് അറിയിച്ചു.