ഓണച്ചന്ത തുറന്നു
Posted on: 21 Aug 2015
തിരുവനന്തപുരം: സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ട്രിനിറ്റി വനിതാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓണച്ചന്ത പാറശ്ശാല ഹോസ്പിറ്റല്‍ ജങ്ഷനില്‍ എ.ടി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് മുഖ്യ പ്രഭാഷണം നടത്തി. സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ടി.ജെ.ജെയിംസ് അനുഗ്രഹ പ്രഭാഷണം നടത്തി. ട്രിനിറ്റി വനിതാ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മാഗി ഫെര്‍ണാണ്ടസ് അധ്യക്ഷയായി. ഡൊമനിക്, ബാബു മണിവിള, സിന്ധു, ശാന്തി, റാണി, ആഞ്ചലാമ്മ, മേരിഡെയ്സി എന്നിവര്‍ പ്രസംഗിച്ചു.