സിവില്‍ സര്‍വീസ് പരിശീലനം
Posted on: 21 Aug 2015
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ബോയിസ് സ്കൂള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇംഗ്ലീഷ് പഠനകേന്ദ്രം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനം നല്കുന്നു. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് പരിശീലനം.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉയര്‍ത്താനുള്ള പരിശീലനം, വ്യക്തിത്വ വികസനം, ശാസ്ത്ര, സാമൂഹിക ശാസ്ത്ര അഭിരുചി വികസനം എന്നിവ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഹൈസ്കൂളുകളിലെ ഇംഗ്ലീഷ് ക്ലബ്ബുകളാണ് സ്കൂള്‍ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായുള്ള പ്രവേശന പരീക്ഷ 22ന് 9.30ന് ചാല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് ജില്ലാ ഇംഗ്ലീഷ് പഠനകേന്ദ്രം ചീഫ് ട്യൂട്ടര്‍ ഡോ. ബി.ശ്രീജിത്ത് അറിയിച്ചു.
തൊഴില്‍രഹിത വേതനം
നെയ്യാറ്റിന്‍കര: അതിയന്നൂര്‍ പഞ്ചായത്തിലെ തൊഴില്‍രഹിത വേതന വിതരണം 21, 22, 24 എന്നീ തീയതികളില്‍ നടക്കും.
നെയ്യാറ്റിന്‍കര: പെരുങ്കടവിള പഞ്ചായത്തിലെ തൊഴില്‍രഹിത വേതന വിതരണം 21, 22, 24 എന്നീ തീയതികളില്‍ നടക്കും.
ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിന്‍കര: പെരുങ്കടവിള പഞ്ചായത്തിലെ ഗ്രന്ഥശാലയുടെയും വായനശാലയുടെയും ഉദ്ഘാടനം നടന്നു. പി.കെ.കുമാരന്നായര് സാംസ്കാരിക നിലയത്തില്‍ തുടങ്ങിയ ഗ്രന്ഥശാലയുടെ ഉദ്ഘാടനം എ.ടി.ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബി.നിര്‍മല, സ്ഥിരംസമിതി ചെയര്മാന് സോമന്‍നായര്‍, കെ.സുഗതന്, ഒടുക്കത്ത് വിജയാനന്ദന്, കാനക്കോട് ബാലരാജ്, സുരേഷ്കുമാര്‍, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്കായി വാങ്ങിയിട്ടുണ്ട്.
കര്‍ഷകരെ ആദരിച്ചു
നെയ്യാറ്റിന്‍കര: പെരുങ്കടവിള പഞ്ചായത്തിലെ കര്‍ഷക ദിനാചരണം എ.ടി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ അധ്യക്ഷനായി. ബി.നിര്‍മല, സോമന്‍നായര്‍, കെ.സുഗതന്, എല്‍.വിജയകുമാരി, കാനക്കോട് ബാലരാജ്, ബേബി, സുരേഷ്കുമാര്‍, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തടവിന് ശിക്ഷിച്ചു
നെയ്യാറ്റിന്‍കര: ചാരായ വില്പന നടത്തിയ കേസിലെ പ്രതിയെ കഠിനതടവിന് ശിക്ഷിച്ചു. പെരുങ്കടവിള പഴമല തെള്ളുക്കുഴി തുണ്ടുവിള വീട്ടില്‍ ഗിരിജയെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രണ്ട് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 1600 ലിറ്റര്‍ കോടയും 70 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും കൈവശം വെച്ചന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലൂക് പ്രോസിക്യൂട്ടര്‍ പി.രാധാകൃഷ്ണന്‍നായര്‍ ഹാജരായി.
സാഹിത്യോത്സവം നടത്തി
നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം ആനന്ദകലാ കേന്ദ്രം സംഘടിപ്പിച്ച സാഹിത്യോത്സവം കവി രാജേന്ദ്രന് നെല്ലിമൂട് ഉദ്ഘാടനം ചെയ്തു. കെ.ജി.വിജയകുമാര്‍ അധ്യക്ഷനായി. കാഞ്ഞിരംകുളം വിന്‍സെന്റ്, എം.എസ്.ജയരാജ്, ഡോ. ജവഹര്‍, എം.ആര്.ബാബു എന്നിവര്‍ പ്രസംഗിച്ചു.
പൊതുയോഗം നടത്തി
നെയ്യാറ്റിന്‍കര: ഓള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി., എസ്.ടി. ഓര്‍ഗനൈസേഷന്‍സ് രവിനഗര്‍ കോളനിയില്‍ പൊതുയോഗം നടത്തി. കെ.രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കാക്കത്തോട്ടം സോമന് അധ്യക്ഷനായി. ലൂര്‍ദ്ദിപുരം വിജയകുമാര്‍, സി.രമേശന് എന്നിവര്‍ പ്രസംഗിച്ചു.