നെയ്യാര്‍ മുദ്രകല വാര്‍ഷികം 22 മുതല്‍
Posted on: 21 Aug 2015
നെയ്യാറ്റിന്‍കര: കുന്നത്തുകാല്‍ പഞ്ചായത്തിലെ വള്ളിച്ചിറയില്‍ അടുത്തിടെ സ്ഥാപിച്ച പൊതുടാപ്പുകള്‍ പൊട്ടിയൊലിക്കുന്നതായി പരാതി. ഒരാഴ്ച മുന്‍പ് സ്ഥാപിച്ച ടാപ്പുകളില്‍ നിന്നാണ് ശുദ്ധജലം പാഴായി ഒഴുകിപ്പോകുന്നത്.
മണവാരി ടാങ്കില്‍ നിന്നുമാണ് വള്ളിച്ചിറയില്‍ കുടിവെള്ളമെത്തിക്കുന്നത്. ഗുണനിലവാരമില്ലാത്ത ടാപ്പുകള്‍ സ്ഥാപിച്ചതാണ് പൊട്ടി ഒലിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നെയ്യാറ്റിന്‍കര: അമരവിള-ചെമ്പൂര് റോഡിലെ പറയ്ക്കോട്ടുകോണത്തെ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നില്ല. ഈ ഭാഗത്തെ രണ്ട് കലുങ്കുകള്‍ മൂടിപ്പോയതാണ് വെള്ളക്കെട്ടിന് കാരണം.
മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനായി നിര്‍മിച്ച രണ്ട് കലുങ്കുകള്‍ മണ്ണ് കയറി അടഞ്ഞുപോയി. കലുങ്കിലെ മണ്ണ് മാറ്റിയാല്‍ വെള്ളക്കെട്ടിന് പരിഹാരമാകും. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് അതിന് തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്. വെള്ളക്കെട്ട് കാരണം ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്.
നെയ്യാറ്റിന്‍കര: ചിത്രകലാകാരന്മാരുടെ കൂട്ടായ്മയായ നെയ്യാര്‍ മുദ്രകലയുടെ ഒന്നാം വാര്‍ഷികം 22, 23, 24 തീയതികളില്‍ സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ നടക്കും. 22ന് രാവിലെ 11.30ന് കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2ന് പ്രബന്ധാവതരണം, 4ന് മുഖാമുഖം. 23ന് രാവിലെ 10.30ന് സൗഹൃദ സമ്മേളനം, വൈകീട്ട് 4ന് ദ്യുതി അക്ഷര കൂട്ടായ്മയുടെ അക്ഷരച്ചാര്‍ത്ത്. 24ന് രാവിലെ 10ന് സെമിനാര്‍, വൈകീട്ട് 4ന് കുടുംബസംഗമം.