മാതൃഭൂമി ആര്‍.എസ്.ബി. മൊബൈല്‍സിറ്റി മധുരം മലയാളം കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂളില്‍

Posted on: 21 Aug 2015



കാഞ്ഞിരംകുളം: മാതൃഭൂമിയുടെ മധുരം മലയാളം കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂളില്‍ തുടങ്ങി. കാഞ്ഞിരംകുളം, നെല്ലിമൂട്, ഉദിയന്‍കുളങ്ങര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ബി. മൊബൈല്‍ സിറ്റിയുടെ സഹകരണത്തോടെയാണ് സ്‌കൂളില്‍ പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആര്‍.എസ്.ബി. മൊബൈല്‍ സിറ്റി ഉടമ ആര്‍.രതീഷ് വിദ്യാര്‍ഥി പ്രതിനിധി ലിമാജോസിന് മാതൃഭൂമി പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകന്‍ വിപിന്‍ പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരംകുളം ഗിരി സംസാരിച്ചു. അധ്യാപകരായ ഷാജി സ്വാഗതവും, ഗില്‍ഡാറോസ് നന്ദിയും പറഞ്ഞു. , മാതൃഭൂമി അസിസ്റ്റന്റ് സെയില്‍സ് ഓര്‍ഗനൈസര്‍ ജിമ്മി പദ്ധതി വിശദീകരിച്ചു.

More Citizen News - Thiruvananthapuram