കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം
Posted on: 21 Aug 2015
അമ്പലത്തറ: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം അമ്പലത്തറ രഘുനാഥ് ഊരുപൊയ്ക നഗറില്‍ കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ., ബാദുഷ കടലുണ്ടി, ശ്രീകൃഷ്ണപിള്ള, എ.സി.ആനന്ദന്, കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.ഇബ്രാഹിം അധ്യക്ഷനായി. കരമന ഹരി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹക്കീം ബി. നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.പി.ഇബ്രാഹിം (പ്രസിഡന്റ്), കെ.എസ്.എ.റഷീദ്, അനിതകുമാരി, രാജീവ് (വൈസ് പ്രസിഡന്റുമാര്‍), കെ.സി.സജീവ് തൈക്കാട് (സെക്രട്ടറി), അബ്ദുല്‍ ഹക്കീം ബി., ഉണ്ണികൃഷ്ണന്, പി.സി.ബാബു (ജോ. സെക്രട്ടറിമാര്‍), കെ.പ്രതാപ്കുമാര്‍ (ട്രഷറര്‍).