നെയ്ത്ത് തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്തു

Posted on: 21 Aug 2015



തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഷാജു നിര്‍വഹിച്ചു.
കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ജി.സുബോധന്‍ അധ്യക്ഷനായിരുന്നു. ഹാന്‍ഡ്‌ലൂം പ്രസിഡന്റ് പെരിങ്ങമ്മല വിജയന്‍, മാനേജിങ് ഡയറക്ടര്‍ അനില്‍കുമാര്‍, ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.ജെ.മഹാമായ തുടങ്ങിയവര്‍ സംസാരിച്ചു. വയോധികരായ 250 തൊഴിലാളികള്‍ക്കായി ആറ് ലക്ഷം രൂപ വിതരണം ചെയ്തു.

More Citizen News - Thiruvananthapuram