സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ഓണാഘോഷം സംഘടിപ്പിച്ചു
Posted on: 21 Aug 2015
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ഓണാഘോഷവും സെക്രട്ടേറിയറ്റ് വൃത്താന്തം എന്ന ത്രൈമാസികയുടെ പ്രകാശനവും നടത്തി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് വൃത്താന്തം എന്ന ത്രൈമാസികയുടെ പ്രകാശനം മാധ്യമ പ്രവര്ത്തകന് ഹരി എസ്.കര്‍ത്ത നിര്‍വഹിച്ചു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് രാക്ഷാധികാരി എ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഫെറ്റോ ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍, എന്‍.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍, എസ്.ചന്ദ്രചൂഡന്, മുരളീധരന്‍നായര്‍, ടി.എസ്.വിനോദ്, എം.രഞ്ജിത്, സുരേഷ്, ജി.രഘുറാം, മനോജ് ബാബു എന്നിവര്‍ സംസാരിച്ചു.