വാര്‍ഷിക സമ്മേളനം നടത്തി
Posted on: 21 Aug 2015
തിരുവനന്തപുരം: സിഡ്കോ സപ്ലയേഴ്സ് അസോസിയേഷന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനം സിഡ്കോ ചെയര്മാന് സി.ടി.അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സിഡ്കോ സപ്ലയേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളായി ഡി.എസ്.ദിലീപ് (പ്രസിഡന്റ്), ബിനു എറമ്പത്ത് (ജന. സെക്രട്ടറി), സുനില്‍ എ.എസ്. (ട്രഷറര്‍), കെ.പി.ഹുസൈന്, എന്‍.ജെ.ഡാനിയല്‍, പി.ചന്ദ്രന്, തോമസ് (വൈസ് പ്രസിഡന്റുമാര്‍), എ.രാജന് തിരുമല, രമേഷ്, സാബു, ദാസ് (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.