ധര്‍ണ നടത്തി

Posted on: 21 Aug 2015



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ക്ലൂസ് സര്‍വീസുകളുടെ 418 റൂട്ടുകളില്‍ സ്വകാര്യമേഖലയ്ക്ക് പെര്‍മിറ്റ് നീട്ടി നല്‍കാന്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ടി. എംപ്ലോയീസ് സംഘ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ധര്‍ണ നടത്തി. ബി.എം.എസ്. സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജി.കെ.അജിത്ത്, ബി.സതികുമാര്‍, ഗോവിന്ദ് ആര്‍.തമ്പി, ജ്യോതിഷ്‌കുമാര്‍, ആര്‍.രജി, പദ്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram