തടിലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
Posted on: 20 Aug 2015
വെഞ്ഞാറമൂട്: തടിലോറിയും വാനും കൂട്ടിയിടിച്ച് വാനിലെ യാത്രക്കാരനായ എലിക്കോട്ടുര് അറപ്പുര കിഴക്കേവീട്ടില്‍ തോമസിന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് സംസ്ഥാനപാതയില്‍ ആലന്തറ െവച്ചായിരുന്നു സംഭവം.
അപകടത്തില്പ്പെട്ടകാറിന് കാര്യമായ കേടുപറ്റി. ഓട്ടോ സ്റ്റാന്‍ഡിലുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍മാരാണ് അപകടത്തില്‍െപ്പട്ട വാനില്‍ കുടുങ്ങിക്കിടന്ന തോമസിനെ പുറത്തെടുത്തത്.
തോമസിനെ ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.