ശിലാസ്ഥാപനം നടത്തി
Posted on: 20 Aug 2015
ചെറുന്നിയൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി പൊതുജനങ്ങള്‍ നല്കിയ സംഭാവന ഉപയോഗിച്ച് വാങ്ങിയ സ്ഥലത്ത് എം.എല്‍.എ. ഫണ്ടില്‍ നിന്നനുവദിച്ച 72ലക്ഷം രൂപ കൊണ്ട് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബി.സത്യന് എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി ആധ്യക്ഷ്യം വഹിച്ചു.
പരസ്യബോര്‍ഡുകള്‍ നീക്കും
വര്‍ക്കല: പി.ഡബ്ല്യു.ഡി. വര്‍ക്കല സെക്ഷന്‍ കീഴിലുള്ള റോഡുകള്‍ക്കരികിലും ഫുട്പാത്തിലും റൗണ്ടുകളിലും സ്ഥപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും കൂട്ടിയിട്ടിരിക്കുന്ന തടികളും ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് പി.ഡബ്ല്യു.ഡി. അസി.എന്‍ജിനിയര്‍ അറിയിച്ചു. അല്ലാത്തപക്ഷം പി.ഡബ്ല്യു.ഡി. ഇവ നീക്കി ലേലം ചെയ്യും.
തൊഴില്‍രഹിതവേതന വിതരണം
ചെറുന്നിയൂര്‍: ഗ്രാമപ്പഞ്ചായത്ത് തൊഴില്‍രഹിതവേതനം 20,21 തീയതികളില്‍ വിതരണം ചെയ്യും.
എ.പി.ജെ.അബ്ദുല്‍കലാം അനുസ്മരണം
വര്‍ക്കല: വെണ്‍കുളം സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിനെ അനുസ്മരിച്ചു. റിട്ട.ഐ.എസ്.ആര്.ഒ. ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുളസി വെണ്‍കുളം ആധ്യക്ഷ്യം വഹിച്ചു.
അധ്യാപക ഒഴിവ്
ചെറുന്നിയൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ബയോളജി, കണക്ക് വിഷയങ്ങളില്‍ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 24ന് രാവിലെ 10ന് നടക്കും.
സമഗ്രജൈവപച്ചക്കറിക്കൃഷി
വര്‍ക്കല: നഗരസഭയിലും സമീപപഞ്ചായത്തുകളിലും സമഗ്രജൈവപച്ചക്കറിക്കൃഷി നടപ്പാക്കുമെന്ന് വര്‍ക്കല കഹാര്‍ എം.എല്‍.എ. പറഞ്ഞു. വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്മാന് എന്‍.അശോകന് ആധ്യക്ഷ്യം വഹിച്ചു.
ബി.ജെ.പി. ഭാരവാഹികള്‍
വെട്ടൂര്‍: ബി.ജെ.പി. വെട്ടൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍: ഷിജു രഘുനാഥന്(അച്ചു വെട്ടൂര്‍-പ്രസി.), രാജേന്ദ്രന് ആര്.!,രാജേന്ദ്രന് എസ്.(വൈസ് പ്രസി.), പുത്തന്‍ചന്ത സന്തോഷ്(ജന.സെക്ര.), സുനില്‍കുമാര്‍, വിജയബാബു(ജോ.സെക്ര.).
വഞ്ചനാദിനമായി ആചരിച്ചു
വര്‍ക്കല: കര്‍ഷകദിനം കേരള യുവകര്ഷകസംഘം വഞ്ചനാദിനമായി ആചരിച്ചു. 1994-ല്‍ കൃഷിഭവനുകള്‍ വഴി 1,100 രൂപ വീതം വാങ്ങി തിരഞ്ഞെടുത്ത ഒരുലക്ഷം കര്‍ഷകരുള്‍പ്പെട്ട കാര്ഷികതൊഴില്ദാന പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വഞ്ചനാദിനമായി ആചരിച്ചത്. സംസ്ഥാന പ്രസിഡന്റ് വര്‍ക്കല സജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.രാജു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അയന്തി ശ്രീകുമാര്‍, അഡ്വ. ടി.എസ്.രാജേഷ്, എസ്.ബി.ജോണി, സിന്ധു പ്രകാശ്, പുനലൂര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു.
ധര്‍ണ നടത്തി
വര്‍ക്കല: നഗരസഭ ജീവനക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ നഗരസഭകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. വര്‍ക്കല നഗരസഭയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. എസ്.ഷാജഹാന് ഉദ്ഘാടനം ചെയ്തു.
ഹജ്ജ് പഠനക്ലാസ്
വര്‍ക്കല: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് വര്‍ക്കല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് പഠനക്ലാസും ദുആമജ്ലിസും 22ന് രാവിലെ 9 മുതല്‍ നാവായിക്കുളം ജമാഅത്ത് പള്ളിക്ക് സമീപം നടക്കും.