സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രഖ്യാപനം ഇന്ന്
Posted on: 20 Aug 2015
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും വ്യാഴാഴ്ച നടക്കും. അഞ്ചുതെങ്ങ് മാമ്പള്ളി എല്‍.പി. സ്കൂളില്‍ രാവിലെ ഒമ്പതിന് ഡോ. എ.സമ്പത്ത് എം.പി. പദ്ധതി ഉദ്ഘാടനം ചെയ്യും. വി.ശശി എം.എല്‍.എ. അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പദ്ധതിരേഖ വിളംബരം ചെയ്യും. തുടര്‍ന്ന് ദേശീയ ആരോഗ്യ മിഷന് ഡയറക്ടര്‍ ഡോക്ടര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. പത്തുമണിക്കാണ് മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുന്നത്.