ചിറയിന്‍കീഴ് ജലോത്സവം: രജിസ്ട്രേഷന് നാളെ മുതല്‍
Posted on: 20 Aug 2015
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ജലോത്സവം ആഗസ്ത് 27, 28, 29 തീയതികളില്‍ നടക്കും. 27ന് വൈകീട്ട് ഉത്രാടസന്ധ്യ. 28ന് മെഗാഷോ. 29ന് ജലോത്സവം.
ഇതില്‍ മത്സരിക്കുന്നതിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷന് 21 മുതല്‍ 26 വരെ ചിറയിന്‍കീഴ് പഞ്ചായത്ത് ഓഫീസില്‍ നടക്കും.
പാരായണം തുടങ്ങി
ചിറയിന്‍കീഴ്: ആല്‍ത്തറമൂട് ശ്രീകഷ്ണസ്വാമി ക്ഷേത്രത്തില്‍ നാരായണീയ പാരായണവും കേളേശ്വരം മഹാദേവക്ഷേത്രത്തില്‍ ശിവപുരാണപാരായണവും തിങ്കളാഴ്ച തുടങ്ങി.
തൊഴില്‍രഹിത വേതനം
പോത്തന്‍കോട്: പോത്തന്‍കോട് പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 20, 21, 22 തീയതികളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
അഴൂര്‍: ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 21 മുതല്‍ 24 വരെ വിതരണം ചെയ്യും. തൊഴിലുറപ്പുപദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് വേതനം ലഭിക്കില്ല.
സ്വാതന്ത്ര്യദിനാഘോഷം
ആറ്റിങ്ങല്‍: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ആറ്റിങ്ങല്‍ പാലസ് സ്ക്വയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കിഴുവിലം യു.പി.എസ്സിലെ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. പ്രസിഡന്റ് മഹേഷ്, സെക്രട്ടറി അഡ്വ.ശശിധരന് എന്നിവര്‍ നേതൃത്വം നല്കി.