വീടിന് തീ പിടിച്ചു
Posted on: 20 Aug 2015
കല്ലറ: അടുപ്പില്‍നിന്നുള്ള തീ പടര്‍ന്ന് വീട് കത്തിയമര്‍ന്നു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമുള്‍പ്പെടെ എല്ലാം കത്തിയമര്‍ന്നു. കുറുമ്പയം ചരുവിള പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ വീടിനാണ് തീ പിടിച്ചത്. സംഭവസമയം വീട്ടിലാളില്ലാതിരുന്നതിനാല് ദുരന്തം ഒഴിവായി.
അനില്‍കുമാര്‍ കൂലിപ്പണിക്കും ഭാര്യ അംബി ബന്ധുവീട്ടിലും മക്കള്‍ സ്കൂളിലും പോയിരുന്ന സമയത്താണ് അപകടം. പത്തുമണിയോടെ അനില്കുമാറെത്തിയപ്പോഴാണ് വീട്ടില്‍ തീ പടര്‍ന്നത് കണ്ടത്. പഞ്ചായത്തില്‍ നിന്ന് കിട്ടിയ മൂന്ന് സെന്റ് പുരയിടത്തിലാണ് ഓല മേഞ്ഞ ചെറിയ വീട്.