കരയോഗം വാര്‍ഷികം

Posted on: 20 Aug 2015



കിളിമാനൂര്‍: മഹാദേവേശ്വരം ശ്രീവിദ്യാധിരാജ സ്മാരക എന്‍.എസ്.എസ്. കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും വാര്‍ഷിക സമ്മേളനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ജി.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഓണക്കിറ്റ്, ചികിത്സാസഹായം, വിദ്യാഭ്യാസ അവാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. എസ്.രഘുനാഥന്‍ നായര്‍, ആര്‍.രവീന്ദ്രന്‍ നായര്‍, കെ.രാധാകൃഷ്ണന്‍ നായര്‍, ആര്‍.ശ്രീധരന്‍ നായര്‍, ബി.ഇന്ദിരാകുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram