രാജീവ്ഗാന്ധി ഖേല്‍ അഭിയാന് കായിക മത്സരങ്ങള്‍ ആരംഭിച്ചു
Posted on: 20 Aug 2015
നെയ്യാറ്റിന്‍കര: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് നടപ്പാക്കുന്ന രാജീവ്ഗാന്ധി ഖേല്‍ അഭിയാന് കായിക മത്സരങ്ങള്‍ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ്. സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.രവി ഉദ്ഘാടനം ചെയ്തു.
അതിയന്നൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള കോട്ടുകാല്‍, അതിയന്നൂര്‍, കാഞ്ഞിരംകുളം, വെങ്ങാനൂര്‍, കരുംകുളം എന്നീ പഞ്ചായത്തുകളിലെ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. പുഷ്പാ സ്റ്റുവര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത, മംഗലത്തുകോണം രാജു, ശിവകുമാര്‍, അല്ബീന റോബിന്‍സണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എസ്.ലെനിന് തുടങ്ങിയവര്‍ പങ്കെടുത്തു.