'സിറിഞ്ച് കുട്ടപ്പന്‍' പ്രകാശനം ചെയ്തു

Posted on: 20 Aug 2015



കിളിമാനൂര്‍: മടവൂര്‍ സി.എന്‍.പി.എസ്.യു.പി.എസ്സിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ദേവികാകൃഷ്ണന്‍ മടവൂരിന്റെ രണ്ടാമത് കവിതാസമാഹാരം 'സിറിഞ്ച് കുട്ടപ്പന്‍' കവയിത്രി സുഗതകുമാരി പ്രകാശനം ചെയ്തു.
മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കിയായിരുന്നു പ്രകാശനം. പ്രൊഫ. വി.മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി.

More Citizen News - Thiruvananthapuram