എന്‍.എസ്.എസ്. യൂണിയന്റെ പ്രത്യേക സുമംഗലി പദ്ധതി: രണ്ടാമത്തെ വിവാഹം ഇന്ന്‌

Posted on: 20 Aug 2015



തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ്. കരയോഗം യൂണിയന്റെ പ്രത്യേക സുമംഗലി പദ്ധതി പ്രകാരമുള്ള രണ്ടാമത്തെ വിവാഹം വ്യാഴാഴ്ച രാവിലെ 10.30ന് പൗഡിക്കോണം കല്ലര്‍ത്തല ശ്രീബാലഭദ്രാ ഓഡിറ്റോറിയത്തില്‍ നടക്കും. യൂണിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാറിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ ആത്രശ്ശേരി കരയോഗത്തിലെ സുവര്‍ണയും വിനോദ്കുമാറും വിവാഹിതരാകും.
കരയോഗങ്ങള്‍വഴി കണ്ടെത്തുന്ന നിര്‍ധനരായ യുവതീയുവാക്കളുടെ വിവാഹം എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുക്കുന്ന പദ്ധതിയാണിത്. ഈ വര്‍ഷം 25 വിവാഹങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
വധൂവരന്മാര്‍ക്ക് അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് അമ്പതിനായിരം രൂപയും യൂണിയന്‍ സംഭാവനയായി നല്‍കും. ഭക്ഷണം ഉള്‍പ്പെടെയുള്ള വിവാഹച്ചെലവുകള്‍ യൂണിയന്‍ വഹിക്കും.
യൂണിയന്‍ വൈസ് പ്രസിഡന്റ് എം.വിനോദ്കുമാര്‍, യൂണിയന്‍ സെക്രട്ടറി ടി.എസ്.നാരായണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും.

More Citizen News - Thiruvananthapuram