പാറശ്ശാലയില്‍ ആംബുലന്‍സ് സര്‍വീസ്
Posted on: 20 Aug 2015
പാറശ്ശാല: പാറശ്ശാല ആശുപത്രിയിലും ജീവന് കെയര്‍ ആംബുലന്‍സിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കിത്തുടങ്ങി. പാറശ്ശാല ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രകുമാര്‍ ഫ്ലഗ്ഓഫ് ചെയ്തു. പാറശ്ശാല പോലീസ് മോണിറ്ററിങ് സമിതി അംഗം അയ്യംകുളം അജി, രാജേഷ്പോറ്റി, കാരക്കോണം അജിത്ത്, വേലായുധന് വൈദ്യര്, ശ്രീരാജ് കൃഷ്ണന്‍പോറ്റി, എന്‍.എസ്.ബിജു പാറശ്ശാല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.