മലയിന്‍കീഴ് ഫെസ്റ്റ് 23ന് തുടങ്ങും
Posted on: 20 Aug 2015
മലയിന്‍കീഴ്: ഓണക്കാലത്ത് നേമം ബ്ളോക്ക് പഞ്ചായത്തും മലയിന്‍കീഴ് പഞ്ചായത്തും ചേര്‍ന്ന് മലയിന്‍കീഴ് ഫെസ്റ്റ് നടത്തുന്നു. കാര്‍ഷിക-കന്നുകാലി-ആരോഗ്യ-വ്യാവസായിക പ്രദര്‍ശനവും ആധുനിക സാങ്കേതിക വിദ്യകളുടെ പരിചയപ്പെടുത്തലുമാണ് മേളയുടെ ലക്ഷ്യമെന്ന് ബ്ളോക്ക് പ്രസിഡന്റ് അഡ്വ. എം.മണികണ്ഠന് പത്രസമ്മേളനത്തില്‍ അറിയിച്ചു. 23 മുതല്‍ 26 വരെ നടക്കുന്ന ഫെസ്റ്റില്‍ അഗ്നിരക്ഷാസേന, മെഡിക്കല്‍കോളേജ്, സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡ്, വൈദ്യുതി ബോര്‍ഡ്, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി, വനശ്രീ, അനര്‍ട്ട്, സാമൂഹ്യ സുരക്ഷാ മിഷന്, എയിഡ്സ് കണ്ട്രോള് സൊസൈറ്റി, മില്‍മ എന്നിവയുടെ പ്രദര്‍ശന പവലിയനുകളും കുടുംബശ്രീ വിപണന മേളയും നടക്കും. കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളുമുണ്ടാകും. ബ്ളോക്ക് വികസന സമിതി അധ്യക്ഷന്‍ ബി.വിക്രമന്, സെക്രട്ടറി ബി.കൃഷ്ണന്‍കുട്ടി നായര്‍, ജോയിന്റ് ബി.ഡി.ഒ. കെ.അജികുമാര്‍, വിനോദ് ഡാനിയല്‍, എല്‍.ജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.