ജവാന് സി.എസ്. പ്രമോദിനെ അനുസ്മരിച്ചു
Posted on: 20 Aug 2015
നെയ്യാറ്റിന്‍കര: കാര്‍ഗില്‍ സ്മരണകളുയര്‍ത്തി ജവാന് സി.എസ്.പ്രമോദ് അനുസ്മരണവും സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി. പാമ്പുകാല പ്രമോദ് ഭവനിലെ സ്മൃതി മണ്ഡപത്തില്‍ പൂവാര്‍ സി.ഐ. ഒ.എ.സുനില്‍ ദേശീയ പതാക ഉയര്‍ത്തി.
പാമ്പുകാല സെന്റ് ജോസഫ് ഇടവക വികാരി മാത്യു റെജി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ.വിജയ, പ്രമോദിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
തൊഴില്‍ രഹിത വേതനം
നെയ്യാറ്റിന്‍കര: ബാലരാമപുരം പഞ്ചായത്തിലെ തൊഴില്‍രഹിത വേതന വിതരണം 20,21,22 തീയതികളില്‍ രാവിലെ 11 മുതല്‍ നടക്കും.
ഭാരവാഹികള്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ടൗണ്‍ മുസ്ലിം ജമാ അത്ത് പൊതുയോഗം അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാരവാഹികളായി അബ്ദുല്‍ റസ്സാഖ്(പ്രസിഡന്റ്), അബ്ദുല്‍ ജബ്ബാര്‍(ജനറല്‍ സെക്രട്ടറി), എം.ബി.എസ്.മാഹീന് !(ഖജാന്‍ജി) മുഹമ്മദ് യൂസഫ്(വൈസ് പ്രസിഡന്റ്), ജിഷാന്‍ അലി, എം.നാസര്‍(ജോയിന്റ് സെക്രട്ടറി), എ.സലിം(മദ്രസ കണ്‍വീനര്‍), എ.എ.കെ.നൗഷദ്(കാരാംവിള മദ്രസ കണ്‍വീനര്‍), എ.ബി.ഷംനാദ്, എന്‍.മാഹീന് എന്നിവരെ തിരഞ്ഞെടുത്തു.
ബോധവത്കരണം
നെയ്യാറ്റിന്‍കര: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അക്കാദമി ഫോര്‍ മൗണ്ടനെറീങ് ആന്‍ഡ് അഡ്വവെഞ്ചര്‍ സ്പോര്‍ട്സ് ബോധവത്കരണ പരിപാടി നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.എസ്.ഷീല ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ ആര്.എസ്.രവിശങ്കര്‍ അധ്യക്ഷനായി. കവി ബിജു ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കെ.ശിവരാജന്, ശ്രീജാ ശ്രീധര്‍, സി.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
രാജശേഖരന്, സി.ശ്രീധരന്, ജോയ് ഓലത്താന്നി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. നഗരത്തിലെ കുളങ്ങളുടെ സര്‍വേയും എടുത്തു.
സ്വാഗതസംഘം
നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കായുള്ള ബാലഗോകുലം കൂട്ടപ്പന മണ്ഡലത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ബാലഗോകുലം താലൂക്ക് അധ്യക്ഷന്‍ നാരായണന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ജി.അനില്‍കുമാര്‍(കാര്യദര്‍ശി), വി.കെ.വാണിപ്രസാദ്(സഹ കാര്യദര്‍ശി), ജി.എസ്.രാജീവ്(ആഘോഷക് പ്രമുഖ്) എന്നിവരെ തിരഞ്ഞെടുത്തു.
പച്ചക്കറിമേള
നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നാടന്‍ പച്ചക്കറിമേള ഒരുക്കി. കെ.പി.സി.സി. സെക്രട്ടറി എം.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രവി ആദ്യ വില്പന നടത്തി. സംഘം പ്രസിഡന്റ് എസ്.ആര്.ശരത്കുമാര് അധ്യക്ഷനായി.
വി.ബി.അനില്‍കുമാര്‍, സി.വില്‍ഫ്രഡ്, ചന്ദ്രന്, ജെ.ജോണി, വി.ടി.വിപിന്‍കുമാര്‍, ഗിരിജകുമാരി എന്നിവര്‍ പങ്കെടുത്തു.
കര്‍ഷകരെ ആദരിച്ചു
നെയ്യാറ്റിന്‍കര: മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കുകയും സെമിനാര്‍ നടത്തുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എസ്.അനില്‍ ഉദ്ഘാടനം ചെയ്തു.
വടകര വാസുദേവന്‍ നായര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജു, അരുവിപ്പുറം മീന, സി.എസ്.അയ്യപ്പന്‍പിള്ള, സി.ശശിധരന് നായര്‍, കാക്കണം മധു, അയിരൂര്‍ ബാബു, തത്തിയൂര് ഉഷ, ബി.മധുസൂദനന് നായര്‍, അനന്തന് എന്നിവര്‍ പ്രസംഗിച്ചു.