കെ.ജി.ഒ.എ. ധര്‍ണ നടത്തി

Posted on: 20 Aug 2015



തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എ.കെ.ബാലന്‍ എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു. ശമ്പളക്കമ്മിഷന്റെ ശുപാര്‍ശകള്‍ തള്ളിക്കളയുക, തസ്തിക വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. കെ.ജി.ഒ.എ. ജനറല്‍ സെക്രട്ടറി ടി.എസ്.രഘുലാല്‍, സെക്രട്ടറിമാരായ പി.എസ്.ഷാജി കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram