ആലിയാട് മാധവന്‍പിള്ള പുരസ്‌കാരം പിരപ്പന്‍കോട് മുരളിക്ക്

Posted on: 20 Aug 2015



വെഞ്ഞാറമൂട്: സി.പി.എം. പ്രാദേശിക നേതാവായിരുന്ന ആലിയാട് മാധവന്‍പിള്ളയുടെ പേരിലുള്ള പുരസ്‌കാരം കവിയും ഗാനരചയിതാവും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ പിരപ്പന്‍കോട് മുരളിക്ക്. ആലിയാട് മാധവന്‍പിള്ള ട്രസ്റ്റാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.
25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
22ന് കോലിയക്കോട്ട് നടക്കുന്ന ആലിയാട് മാധവന്‍പിള്ളയുടെ ഒമ്പതാം ചരമവാര്‍ഷിക അനുസ്മരണച്ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരസമര്‍പ്പണം നടത്തും. ഡോ. സമ്പത്ത് എം.പി. മുഖ്യാതിഥിയാകും.

More Citizen News - Thiruvananthapuram