കെ.എച്ച്.എം.ജെ. പബ്ലിക് സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനം തുടങ്ങി

Posted on: 20 Aug 2015



പോത്തന്‍കോട്: വൃക്ഷലതാദികള്‍ നട്ടും കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന പ്രതിജ്ഞയുമായി കൊയ്ത്തൂര്‍ക്കോണം കെ.എച്ച്.എം.ജെ. പബ്ലിക് സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സീഡ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന കൈ പ്പുസ്തകം സ്‌കൂള്‍ ലീഡര്‍ ഷാന് കൈമാറി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം ജയകുമാര്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് അഹമ്മദ് മന്നാനി ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ മാനേജ്‌മെന്റ് പ്രതിനിധി എസ്.എം.താഹിര്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.ലിജി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram