എ.ജെ.പി. രാജ്ഭവന്‍ മാര്‍ച്ച് നടത്തി

Posted on: 20 Aug 2015



തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡോക്ടര്‍ അംബേദ്കര്‍ ജന പരിഷത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തി. എ.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ വായ്പകള്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് എഴുതിത്തള്ളുക, രാജ്യസഭയില്‍ പട്ടികജാതി സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. എ.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.ചന്ദ്രിക അജേഷ്, ജില്ലാ ഭാരവാഹികളായ അനീഷ് സ്വാമി മുക്ക്, ടി.വി.ബാലന്‍ പുല്ലാളൂര്‍, പി.ജയകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram