കാര്‍മല്‍ സ്‌കൂളില്‍ ഓണാഘോഷം നടന്നു

Posted on: 20 Aug 2015



തിരുവനന്തപുരം: വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുമായ ഡോ.എബ്രഹാം ജോസഫ് അധ്യക്ഷനായി. യോഗത്തില്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ റോസ് മാര്‍ഗ്രറ്റ്, സ്‌കൂള്‍ ഡയറക്ടര്‍ സിസ്റ്റര്‍ റെനീറ്റ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഞ്ജന ഹരി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധയിനം ഓണപരിപാടികള്‍ അരങ്ങേറി.

More Citizen News - Thiruvananthapuram